കടുത്തുരുത്തി: നവകേരളസദസ്സിന്റെ പാലായിലെ വേദിയിൽ തോമസ് ചാഴികാടൻ എം.പി.യെ മുഖ്യമന്ത്രി തിരുത്തിയ നടപടിയിൽ കേരള കോൺഗ്രസ് എമ്മിൽ അമർഷം.
വേദിയിൽ വെച്ചുതന്നെ ജോസ് കെ.മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു. എന്നാൽ അത് ചെയ്തില്ല. പ്രതികരിക്കാൻ കഴിയാതെപോയാൽ അതിന്റേതായ അപകടം പാർട്ടിക്ക് ഉണ്ടാകുമെന്നും പി.എം.മാത്യു പറഞ്ഞു. പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മാഭിമാനത്തിനും അന്തസ്സിനും മുറിവേറ്റാൽ പിന്നെങ്ങനെ അത്മസംയമനത്തോടെ പ്രവർത്തിക്കാനാകും.
കെ.എം. മാണിയുടെ ശവക്കല്ലറയുടെ സമീപത്തുനിന്നാണ് പാർട്ടി പ്രവർത്തകർക്കു മുറിവേൽക്കുന്ന രീതിയിലുള്ള നിലപാട് പിണറായി വിജയൻ സ്വീകരിച്ചത്. പാർട്ടിയുടെ നിരവധി നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയുടെ നിലപാടിനോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. പാർട്ടിക്കുള്ളിലെ നേതാക്കളുടെയും പ്രവർത്തകരുടെയും വികാരമാണ് താൻ പങ്കുവെക്കുന്നതെന്നും പി.എം. മാത്യു പറഞ്ഞു.
അതേസമയം നവകേരളസദസ്സിൽ റബ്ബർ കർഷകരുടെ പ്രശ്‌നം ഉന്നയിച്ച തോമസ് ചാഴികാടൻ എം.പി.യുടെ നടപടിയിൽ തെറ്റില്ലെന്ന് നേരത്തേ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നം എം.പി. എന്ന നിലയിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ മറുപടി എം.പി.യെ അവഹേളിക്കുന്നതല്ലെന്നും യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും റോഷി അഗസ്റ്റിൻ കോട്ടയത്ത് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.