കാലിഫോര്‍ണിയ: അമേരിക്കയില്‍ നാലു വയസ്സുകാരന് മാതാപിതാക്കളുടെ കണ്മുന്നില് വെടിയേറ്റ് മരിച്ചു. കാലിഫോർണിയയില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം 7.30 ടെയാണ് സംഭവം
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ ഓവര്‍ ടേക്ക് ചെയ്തതിന് പിന്നാലെ അലക്ഷ്യമായി വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹൈവേയില്‍ കാറുകള്‍ പരസ്പരം ഓവര്‍ ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട രോഷമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപാര്‍ട്മെന്റ് പറയുന്നു.
സംഭവത്തില്‍ 29കാരനും 27കാരിയും അറസ്റ്റിലായി. ഇവരെ ലോസ് ഏഞ്ചല്‍സ് കൗണ്ടി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടില്ല. 'ഇത് സങ്കല്പ്പിക്കാന് പോലുമാകുന്നില്ല, നാളെ ഇത് നമ്മുടെ ആരുടെയും കുടംബത്തിനാകാം സംഭവിക്കുന്നത്' -ലാന്‍കാസ്റ്റര്‍ മേയര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.