പാലാ :രാമപുരം വെള്ളിലാപ്പള്ളി ഓസ്കാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമപുരത്ത് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു,
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു രാമപുരം വെള്ളിലാപ്പള്ളിയിൽ സംഘടിപ്പിച്ച പരിപാടി ബിജെപി പാലാ മണ്ഡലം ഉപാധ്യക്ഷൻ ജയൻ കരുണാകരൻ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിരവധി പ്രതിഭകളെ കൈപിടിച്ചുയർത്തുന്ന രാമപുരത്തെ ഏറ്റവും മികച്ച കൂട്ടായ്മയാണ് ഓസ്കാർ ക്ലബ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജയൻ കരുണാകരൻ പറഞ്ഞു.
വ്യക്തികളെ പോലെ കൂട്ടായ്മകൾക്കും പൊതുജനങ്ങളുടെ ഇടയിൽ സ്വീകാര്യത ലഭിക്കുമ്പോഴാണ് എന്തും ജനപ്രിയമാകുന്നതെന്നും അതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ജയൻ കൂട്ടിചേർത്തു.ക്ലബ് പ്രസിഡന്റ് സുനിൽ കിഴക്കേക്കര അധ്യക്ഷതവഹിച്ച ചടങ്ങിൽ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, സിപിഎം നേതാവും മുൻ ഏരിയ സെക്രട്ടറിയുമായ വി. ജി. വിജയ്കുമാർ,
ക്ലബ് രക്ഷാധികാരി ഷാജി കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ചടങ്ങിൽ നിരാലംബരായവർക്കുള്ള ചികിത്സാ സഹായവിതരണവും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.