മോഹന്‍ലാലിന്റെ ആരാധകര്‍ 2024 ആഘോഷമാക്കുന്നത് മലൈക്കോട്ടൈ വാലിബാന് എന്ന സിനിമയ്ക്കൊപ്പം ആയിരിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റഷ്യന്‍ നടി ഡയാനയും അഭിനയിച്ചിരുന്നു. ഡയാന വിവാഹിതയായി.
കേരള തനിമ ഒട്ടും ചോരാതെയായിരുന്നു വിവാഹം നടന്നത്. മോസ്കോയിലെ വിക്ടര്‍ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡയാന. ചേറൂര് കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിന്‍.
ചലച്ചിത്ര നടി മാത്രമല്ല യോഗ പരിശീലകയായും പിന്നെ മോഡലിംഗ് രംഗത്തും കളരിയിലും പ്രഗത്ഭയാണ് ഡയാന. ടിബറ്റന്‍ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. മുംബൈയില്‍ വെല്‍നെസ് കേന്ദ്രത്തില്‍ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിന്‍. വിപിനും ഡയാനിയില്‍ ഏഴു വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു സാംസ്കാരിക പരിപാടിയില്‍ വച്ചാണ് പരിചയപ്പെട്ടത്.
പെരിങ്ങാവ് ചാക്കോളാസ് പാലസില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ വധൂവരന്മാര് പരസ്പരം മോതിരം കൈമാറുകയും മാല അണിയുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.