കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലും മകന്‍ മാധവിനെ കിടക്കയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്.കൊല്ലത്ത് പ്രിന്റിംഗ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്.


ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേക്ക് മാറ്റിയിരുന്നു. രണ്ടുവര്‍ഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു താമസം. കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിക്കുന്ന വിവരം. രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിക്കുകയായിരുന്നു. 

എന്നാല്‍ ഏറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വീട്ടിലേക്ക് വരികയായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !