വൈദ്യുതി മന്ത്രിയെ അവഹേളിച്ച്‌ പോസ്റ്റ്; പെൻഷനില്‍നിന്ന് പ്രതിമാസം 500 രൂപ പിഴയിട്ട് വിദ്യാഭ്യാസവകുപ്പ്,,

പാലക്കാട്: 2018ല്‍ വൈദ്യുതിമന്ത്രിയെയും നിയമസഭയെയും അവഹേളിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വിരമിച്ച ഉദ്യോഗസ്ഥന്റെ പെൻഷനില്‍ നിന്ന് പ്രതിമാസം 500 രൂപ വീതം പിഴ ഈടാക്കാൻ അഞ്ച് വര്‍ഷത്തിന് ശേഷം പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവ്.ഒറ്റപ്പാലം ജില്ല വിദ്യാഭ്യാസ ഓഫിസറുടെ പി.എ ആയി സേവനമനുഷ്ഠിച്ചിരുന്ന വി.പി. മുഹമ്മദാലിക്കാണ് വിരമിച്ച്‌ രണ്ട് വര്‍ഷത്തിന് ശേഷം ശിക്ഷ നടപടി എത്തിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. തെറ്റ് സമ്മതിച്ച സാഹചര്യത്തില്‍ പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ ഇദ്ദേഹത്തില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കിയിരുന്നു. ഇതിന് പുറമെയാണ് 500 രൂപ സ്ഥിരമായി പെൻഷനില്‍ നിന്ന് ഈടാക്കാൻ ഉത്തരവായത്. 2018 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !