നേര് ആദ്യ ദിവസം തന്നെ വന്‍ഹിറ്റിലേക്ക്; ആദ്യ ദിനം നേടിയത് അഞ്ച് കോടി രൂപ,,

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രതീക്ഷിച്ചതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. നേര് എന്ന ചിത്രം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്.ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണം തിയേറ്ററുകളിലേക്കും ആളെ എത്തിച്ചു. ഇത് ഹിറ്റുകളുടെ ലാല്‍- ജീത്തു കൂട്ടുകെട്ട് 

ഇന്നലെ രാത്രിയോടെ ഭൂരിഭാഗം തിയേറ്ററുകളിലും അഞ്ചാം ഷോയും ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനിലും വലിയ കുതിപ്പാണുണ്ടായത്. 

ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമായി ആദ്യ ദിവസം അഞ്ച് കോടി രൂപ നേടിയെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ നിന്ന് 2.75 കോടി രൂപയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കളക്‌ട് ചെയ്തതും അടക്കം ആകെ 3.05 കോടി രൂപ രാജ്യത്ത് നിന്നാകെ നേടിയെന്ന പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ജീത്തു പറഞ്ഞത് തെറ്റിയില്ല, 'നല്ല മോഹൻലാല്‍ പടം'; 'നേര്' പ്രേക്ഷക പ്രതികരണം'നേര് നല്ല മോഹൻലാല്‍ ചിത്രം, ബോക്സ് ഓഫീസിലെ വിധി പ്രവചിക്കാനാകില്ല'; ജീത്തു ജോസഫ്

കൊച്ചിയില്‍ 115 ഷോകളും തിരുവനന്തപുരത്ത് 117 ഷോകളുമാണ് ആദ്യ ദിവസം നടന്നത്. കോഴിക്കോട് 44 ഷോകളാണ് നടന്നത്. ബെംഗളൂരുവില്‍ 40 ഷോകളും ചെന്നൈയില്‍ 40 ഷോകളും നടന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയാമണി, ജഗദീഷ്, അനശ്വര രാജന്‍, ഗണേശ് കുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !