യുദ്ധങ്ങളും ആക്രമണങ്ങളിലും ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവൻ നഷ്ടമായിട്ടുണ്ട്.എന്നാല്‍, ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകരും സൈനിക നീക്കങ്ങളുടെ ലക്ഷ്യമായി മാറി. ഇസ്രായേല്‍ സൈന്യത്തിനോട് ഒപ്പമല്ലാതെ യുദ്ധ വാര്‍ത്തകള്‍ സത്യസന്ധതയോടെ പുറത്തേക്ക് എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെല്ലാം സൈനിക ലക്ഷ്യങ്ങളായി മാറി.
മൂന്ന് പതിറ്റാണ്ടിനിടയിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരേക്കാള്‍ അധികം പേര് മൂന്ന് മാസത്തില്‍ താഴെ മാത്രം കാലയളവില്‍ നടന്ന ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷനല്‍ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സിന്റെ (ഐ.എഫ്.ജെ) കണക്കുകള്‍ വ്യക്തമാക്കുന്നു.
2023ല്‍ 94 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 400 പേര് ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. ഇതില്‍ 68 പേരും ഇസ്രായേല്‍- ഫലസ്തീൻ സംഘര്‍ഷത്തിലാണ് മരിച്ചത്.
ബഹുഭൂരിഭാഗം പേര്‍ക്കും ഇസ്രായേലിന്റെ ഗസ്സ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ജീവൻ നഷ്ടമായത്. യുക്രെയ്ൻ യുദ്ധത്തില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും ജീവൻ നഷ്ടമായി. 2022ല്‍ യുക്രെയ്ൻ യുദ്ധത്തിനിടെ 12 പേര് അടക്കം 67 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ജീവൻ നല്‍കേണ്ടി വന്നത്.
മറ്റു യുദ്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയും ഇസ്രായേല്‍ ലക്ഷ്യം വെച്ചതാണ് 2023ലെ ഏറ്റവും വലിയ ദുരന്തം. ഗസ്സയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്ന നാലു മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയാണ് ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണത്തിലൂടെ ഇല്ലാതാക്കിയത്.
അല്‍ ജസീറയുടെ ഗസ്സയിലെ ബ്യൂറോ ചീഫ് വാഇല്‍ അല്‍ ദഹ്ദൂഹിന്റെ ഭാര്യയും മക്കളും ചെറുമക്കളും അടക്കമുള്ളവരെയാണ് ഇസ്രായേല്‍ വകവരുത്തി.
മറ്റൊരു സംഭവത്തില്‍ അല്‍ ജസീറയുടെ ഗസ്സ കറസ്പോണ്ടന്റ് മുഅ്മിൻ അല്‍ ശറഫിയുടെ 22 ബന്ധുക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തി. മാതാവും പിതാവും സഹോദരങ്ങളും അടക്കമാണ് മരിച്ചത്.
ഫലസ്തീൻ ടി.വി ചാനല്‍ കറസ്പോണ്ടന്റ് മുഹമ്മദ് അബൂ ഖത്താബിനെയും 11 ബന്ധുക്കളെയും ബോംബാക്രമണത്തില്‍ ഇസ്രായേല്‍ സേന കൊലപ്പെടുത്തുകയായിരുന്നു.
ഇസ്രായേലിന്റെ അധിനിവേശത്തെ ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല കുടുംബാംഗങ്ങളെയും ലക്ഷ്യം വെച്ചാണ് സൈന്യം ആക്രമണം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.