ജാർഖണ്ഡ്: രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. ഫോണില്‍ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിനായിരുന്നു ഈ ക്രൂരത.ജാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം. മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതാണ് ഇവരെ പ്രകോപിച്ചത്. ഭര്‍തൃപിതാവിന്റെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വാക്കുതര്‍ക്കമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ കുഞ്ഞിനൊപ്പം മുറിയിലേക്ക് പോയ ശേഷം ഫോണ്‍ ചെയ്യുന്നതിനിടെ മകൻ കരയുകയും പിന്നാലെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഭര്‍തൃപിതാവിന്റെ പരാതിയില്‍ പറയുന്നു.
ഏറെ നേരത്തിന് ശേഷം ഭര്‍ത്താവ് ഉറങ്ങാനായി കിടപ്പുമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.