'തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസവും എസ്.എഫ്.ഐയുടെതടക്കം പ്രതിഷേധവും കണക്കിലെടുത്ത് ഗവര്‍ണറുടെ സഞ്ചാരപഥത്തില്‍ മാറ്റംവരുത്തി പൊലീസ്.വെള്ളയമ്പലം, പാളയം വഴി എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് പകരം രാജ്ഭവനില്‍ നിന്നും കുറവൻകോണം, കുമാരപുരം വഴിയാണ് ഇത്തവണ ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലെത്തിയത്.
ഗവര്‍ണറുടെ പതിവ് വഴിയായ പാളയം-ജനറല്‍ ആശുപത്രി റോഡില്‍ ജനറല്‍ ആശുപത്രിയില്‍ ഇന്നും എസ് എഫ് ഐ പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ എയര്‍പോര്‍ട്ടില്‍ നിന്നും രാജ്ഭവനിലേക്ക് മടങ്ങുംവഴിയും ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എസ്.എഫ്.ഐ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടിയ നാല് എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനുമുൻപ് വിമാനത്താവളത്തില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ സംസാരിച്ചിരുന്നു. എസ് എഫ് ഐ പ്രതിഷേധിച്ചാല്‍ ഇനിയും വാഹനത്തില്‍ നിന്നിറങ്ങി പ്രതികരിക്കുമെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ഇതിന്പിന്നാലെയാണ് ഇന്ന് പൊലീസ് അദ്ദേഹത്തിൻ്റെ റൂട്ട് മാറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.