നല്ല ഊര്‍ജസ്വലരായി ഇരിക്കാൻ നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തില്‍ നിന്നും കിട്ടുന്ന ഊര്‍ജമാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ദഹനത്തിനുമെല്ലാം സഹായിക്കുന്നത്.ചിലപ്പോള്‍ ക്ഷീണവും തളര്‍ച്ചയും നമ്മള്‍ക്ക് അനുഭവപ്പെടാറില്ലേ? ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാത്തതാണ് കാരണം. പോഷകങ്ങളും ആരോഗ്യഗുണങ്ങളുമുള്ള ഭക്ഷണം കഴിക്കാത്തതാണ് ഇതിന് കാരണം. നല്ല ഊര്‍ജത്തോടെയിരിക്കാൻ നമ്മളെ സഹായിക്കുന്ന പഴങ്ങളെ അറിഞ്ഞിരിക്കാം.
ബെറിപ്പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് വലിയ ഗുണം ചെയ്യും.ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ നിങ്ങള്‍ക്ക് വലിയ അളവില്‍ ഊര്‍ജം പ്രദാനം ചെയ്യും. നിരവധി പോഷകങ്ങള്‍ അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നതും ശീലമാക്കാം. ക്ഷീണമകറ്റാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും ഇത് ഗുണം ചെയ്യും.
പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബര്‍ എന്നിവയോടൊപ്പം സുക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളും നേന്ത്രപഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഊര്‍ജ്ജത്തിന്റെ തോത് ഉയര്‍ത്താൻ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും ഇതില്‍ ധാരാളമുണ്ട്.
ആപ്പിളിന് നിരവധി ഗുണങ്ങളാണുള്ളത്. ഫൈബറും ആന്റി ഓക്സിഡന്റുകളും മറ്റും അടങ്ങിയ ഇവയും ശരീരത്തിന് വേണ്ട ഊര്‍ജ്ജം നല്കുന്ന ഭക്ഷണമാണ്. വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഓറഞ്ചും ക്ഷീണം അകറ്റാനും ഊര്‍ജം ലഭിക്കാനും നല്ലതാണ്.
പോഷകങ്ങളും പ്രോട്ടീനും ഫൈബറും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാൻ സഹായിക്കും. പ്രഭാതഭക്ഷണത്തോടൊപ്പം ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്ട്സ് എന്നിവ കഴിക്കുന്നത് ദിവസും മുഴുവൻ ഊര്‍ജസ്വലരായി ഇരിക്കാൻ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.