കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജിൽ കെഎസ്‌യു പ്രവർത്തകന് നേരെയുണ്ടായ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കേസെടുക്കാതെ പൊലീസ്.
രണ്ടാം വർഷ വിദ്യാർഥി സഞ്ജയ്‌ക്കാണ് മർദ്ദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലടക്കം പ്രചരിച്ചിട്ടും പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ സഹായിക്കാൻ മൗനം പാലിക്കുകയാണെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.
കേസിൽ ഇതുവരെ മൊഴി നൽകാൻ ആരും വരാതിരുന്നതിനാലാണ് കേസെടുക്കാത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിന് പിന്നാലെ മർദ്ദനമേറ്റ വിദ്യാർഥിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു എന്നും കെഎസ്‌യു ചൂണ്ടികാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച് കോളജിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് കെഎസ്‌യു യൂണിറ്റ് കമ്മിറ്റി.
യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസമായി കോളജിൽ നടന്നു വരുന്ന കെഎസ്‌യു-എസ്എഫ്ഐ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.