'ദൈവമുണ്ടെന്ന് മനസിലായി, ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും'; പണം എടുത്ത ശേഷം പഴ്‌സില്‍ കള്ളന്റെ ഹൃദയം തൊടുന്ന കുറിപ്പ്,,,

കോഴിക്കോട്: മാവൂരിലെ അതുല്‍ദേവിന് നഷ്ടപ്പെട്ട പഴ്‌സ് ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുകിട്ടി. പഴ്‌സില്‍ നിന്ന് രണ്ടായിരം രൂപ നഷ്ടമായെങ്കിലും അതില്‍ മോഷ്ടാവ് ഹൃദയം തൊടുന്ന ഒരു കുറിപ്പ് എഴുതിവച്ചിരുന്നു.ഇന്നത്തെ നഷ്ടം നാളത്തെ ലാഭം. ഇതു ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക്  മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും. അത് എന്റെ വാക്കാണ്. ചതിക്കില്ല. ഉറപ്പ്. നിങ്ങളെ ഈശ്വരന്‍ രക്ഷിക്കും'-മോഷ്ടാവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ച ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതുല്‍ദേവിന്റെ പഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡടക്കം വിലപ്പെട്ട രേഖകളെല്ലാം ഉള്ളതിനാല്‍ വന്ന വഴിയെല്ലാം തിരഞ്ഞുപോയെങ്കിലും പഴ്‌സ് കിട്ടിയില്ല. 

തുടര്‍ന്ന് പഴ്‌സ് നഷ്ടപ്പെട്ടെന്നും ലഭിക്കുന്നവര്‍ തിരികെയേല്‍പ്പിക്കണമെന്നും പറഞ്ഞ് അതുല്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു. കൂടാതെ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !