കൊച്ചി: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങിയ സൂചി 7 വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തു.
ഇതേ തുടര്‍ന്ന് രക്തസ്രാവം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ മാലിദ്വീപിലുള്ള ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ഇവിടെ നടന്ന എക്സ്റേ പരിശോധനയിലാണ് സൂചി അപകടകരമായ നിലയില്‍ ഇടതുവശത്തെ ശ്വാസകോശത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ലോവര്‍ ലോബിനോട് ചേര്‍ന്ന് തിരശ്ചീനമായി കിടക്കുന്നതായി കണ്ടെത്തിയത്.
കടുത്ത ചുമയും രക്തസ്രാവവും തുടരുന്നതിനിടെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി അടിയന്തരമായി ഹെലികോപ്റ്ററില്‍ മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്കെത്തിക്കുകയായിരുന്നു.
കൊച്ചി അമൃത ആശുപത്രിയില്‍ ചീഫ് ഇന്റര്‍വെൻഷണല്‍ പള്‍മണോളജിസ്റ്റ് ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ 5 സെന്റിമീറ്ററോളം നീളമുള്ള സൂചി റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുത്തത്.
മൂന്നരമണിക്കൂറോളം നീണ്ട റിജിഡ് ബ്രോങ്കോസ്കോപ്പി നടപടിക്രമത്തിലൂടെയാണ് ഒടുവില്‍ സൂചി പുറത്തെടുത്തത്. മറ്റ് അപകടസാധ്യതകള്‍ ഒഴിവാക്കാൻ സൂചിയുടെ അഗ്രഭാഗം ശ്വാസകോശത്തിനുള്ളില്‍ വച്ച് തന്നെ ചെറുതായി വളച്ച ശേഷമാണ് സൂചി പുറത്തെടുത്തത്.
ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകള്‍ക്ക് തൊട്ടടുത്തായാണ് സൂചി കുടുങ്ങിക്കിടന്നിരുന്നത് എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും, ഇത്രയും നീളത്തിലുള്ള സൂചി ഓപ്പണ്‍ സര്‍ജറി കൂടാതെ, റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുക്കുന്നത് അപൂര്‍വമാണെന്നും ഡോ.ടിങ്കു ജോസഫ് പ്രതികരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഞായറാഴ്ച മാലിദ്വീപിലേക്ക് മടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.