തിരുവനന്തപുരം: നടൻ സുരേഷ് ഗോപിക്ക് തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.പരാജയപ്പെട്ടിട്ടും മികച്ച പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ അദ്ദേഹം കാഴ്ചവെച്ചത്. സിറ്റിംഗ് എംപി പ്രതാപനെക്കാള്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് സുരേഷ് ഗോപിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി എന്ന വ്യക്തിക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ഉണ്ട്. ആ സ്വീകാര്യത അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബി ജെ പിക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും. തൃശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.
കഴിഞ്ഞ തവണ മത്സരിച്ച ആളാണ്, ഇപ്പോഴും ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്നയാളാണ്. സിറ്റിംഗ് എംപിയെക്കാള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുരേഷ് ഗോപിയാണ്. പ്രതാപനെ കാണാൻ പോയാല്‍ എന്തെങ്കിലും കാര്യം നടക്കുമോ?
സുരേഷ് ഗോപി തോറ്റിട്ടും 5 വര്‍ഷമായി അവിടെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. അതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്', സുരേന്ദ്രൻ പറഞ്ഞു. തൃശൂരില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ച് ക്രൈസ്തവര്‍ തൃശൂരില്‍ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും സുരേന്ദ്രൻ പങ്കുവെച്ചു.
ഇത്തവണ ബി ജെ പി വലിയ പ്രതീക്ഷ പിന്തുണ വെയ്ക്കുന്ന മണ്ഡലമാണ് തൃശൂര്‍. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു.
17.5 ശതമാനം വര്‍ധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. ടി എൻ പ്രതാപൻ 415089 വോട്ടുകളും നേടി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി.
ഇക്കുറിയും മണ്ഡത്തില്‍ സുരേഷ് ഗോപി തന്നെയായിരിക്കും മത്സരിക്കുക. ഇത് സംബന്ധിച്ച് ബി ജെ പി ഔദ്യോഗിക നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം തൃശൂരില്‍ തന്നെ മത്സരിക്കാനുള്ള താത്പര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അതിനിടെ യു ഡി എഫിന് വേണ്ടി ടിഎൻ പ്രതാപൻ തന്നെയായിരിക്കും ഇറങ്ങുക. ഇത്തവണ ലോക്സഭ പോരാട്ടത്തിന് ഇല്ലെന്ന് പ്രതാപൻ നിലപാട് വ്യക്തമാക്കിയിരുന്നുവെങ്കിലും മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രചരണം നടത്താൻ പ്രതാപന് ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.