ടെല്‍ അവീവ് : ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ ഖത്തര്‍ വിട്ടതായി റിപ്പോര്‍ട്ട് . സെല്‍ഫോണുകള്‍ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത്.
ഖത്തറില്‍ ഒരിടത്തും തങ്ങള്‍ സുരക്ഷിതരായിരിക്കില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഖത്തറില്‍ താമസിച്ചിരുന്ന നേതാക്കള്‍ രാജ്യം വിട്ടത് . സെല്‍ഫോണുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയങ്ങള്‍ വിച്ഛേദിച്ച് നിരവധി ഹമാസ് നേതാക്കള്‍ അടുത്തിടെ ഖത്തര്‍ വിട്ടിരുന്നു.ഒരു ദശാബ്ദത്തിലേറെയായി ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാക്കളില്‍ പൊളിറ്റിക്കല്‍ ബ്യൂറോ തലവൻ ഇസ്മായില്‍ ഹനിയേ, മൂസ അബു മര്‍സൂഖ്, ഖാലിദ് മഷാല്‍ എന്നിവരും രക്ഷപെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഗാസയിലെ മിക്ക പാലസ്തീനികളും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും ഇവര്‍ ഗള്‍ഫ് രാഷ്ട്രത്തില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൊസാദിനെ ഭയന്ന് അള്‍ജീരിയ, ലെബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നേതാക്കള്‍ പോയത്.
ലെബനനില്‍ താമസിക്കുന്ന മറ്റൊരു ഹമാസ് നേതാവ് സലേഹ് അല്‍-അറൂരിയും തുര്‍ക്കിയിലേക്ക് മാറി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം സ്ഥിതി ചെയ്യുന്ന ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലാണ് അല്‍-അറൂരി സ്ഥിതി ചെയ്യുന്നത്. അവിടെ സലേഹ് രണ്ട് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുകയും ഹമാസിന്റെ ലെബനൻ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഖത്തറിലും, തുര്‍ക്കിയിലും എവിടെയായാലും ഹമാസിന്റെ നേതാക്കളെ ഇസ്രായേല്‍ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേല്‍ സെക്യൂരിറ്റി ഏജൻസി (ഷിൻ ബെറ്റ്) മേധാവി റോണൻ ബാര്‍ ഡിസംബര്‍ 3 ന് പറഞ്ഞു. അതിനു പിന്നാലെയാണ് ഈ പ്രയാണം. സാലിഹ് അല്‍-അറൂരി അടക്കമുള്ള നേതാക്കള്‍ക്ക് "രക്തസാക്ഷി" ആയി മരിക്കാൻ ഭയം വന്നിട്ടുണ്ടെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.