അയർലണ്ട്: യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ജീവിത നിലവാരം അയർലണ്ടിലാണെന്ന് പുതിയ പഠനം തെളിയിക്കുന്നു.
ജീവിതശൈലി മാസികയായ ഡെയ്‌ലിബേസ് നടത്തിയ പഠന പ്രകാരം, തൊഴിലില്ലായ്മ നിരക്ക്, ആരോഗ്യപരിരക്ഷ, ജീവിതച്ചെലവ്, ശമ്പളം എന്നിവയുൾപ്പെടെ 12 ഘടകങ്ങളാണ് വിശകലനം ചെയ്തത്. 100ൽ 73.72 സ്കോറോടെ അയർലണ്ടാണ് ഒന്നാം സ്ഥാനത്ത്.2022ൽ അയർലണ്ടിന്റെ ജിഡിപി 11.97 ആയിരുന്നു, യൂറോപ്യൻ ശരാശരിയേക്കാൾ 354 ശതമാനം കൂടുതൽ. അതേസമയം വിവാഹമോചന നിരക്ക് 1,000 പേർക്ക് 0.6 മാത്രമായിരുന്നു. 69.25 സ്കോറോടെ നോർവേയാണ് രണ്ടാം സ്ഥാനത്ത്.
സാക്ഷരതയിൽ നോർവേ 100 സ്കോർ ചെയ്തു. അതായത് 15 വയസും അതിൽ കൂടുതലുമുള്ള എല്ലാ താമസക്കാർക്കും വായിക്കാനും എഴുതാനും അറിയാം. 83 വയസ്സിൽ ഉയർന്ന ആയുർദൈർഘ്യവുമുണ്ട്.
68.76 സ്‌കോർ നേടിയ നെതർലൻഡ്‌സാണ് പട്ടികയിൽ അടുത്തത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, വളരെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് വെറും 3.7 ശതമാനമാണ്.
പട്ടികയിൽ നാലാമതുള്ള ലക്സംബർഗ്67.9 സ്‌കോർ നേടി. 67.73 സ്കോർ നേടിയ യുകെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.