ഗാന്ധിനഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ച നിലയിൽ

തൃശൂർ : പെരിങ്ങാവ് ഗാന്ധിനഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ച നിലയിൽ. റോഡ് സൈഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയത്.


അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളിൽ ആളുണ്ടെന്ന് വ്യക്തമായത്. പുറകിലെ സീറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പെരിങ്ങാവ് സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പെട്രോൾ കാനുമായി ഇയാൾ ഓട്ടോയ്ക്ക് സമീപം നിൽക്കുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. തീപിടിത്തം കണ്ട ഉടൻതന്നെ നാട്ടുകാർ പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം എത്തിയൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !