നോട്ടെണ്ണാൻ എത്തിയത് 100 ഉദ്യോഗസ്ഥര്‍, പിടിച്ചെടുത്തത് 300 കോടി; കോണ്‍ഗ്രസിനെ വെട്ടിലാക്കി എം.പി ധീരജ് സാഹുവിന്റെ ഇടപാട്,

ഒഡീഷ: ഒഡീഷയിലെ മദ്യനിര്‍മാണ കമ്പിനിയുടെ ഓഫീസുകളിലും കോണ്‍ഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുവിന്‍റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ്.

റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 300 കോടി രൂപയാണ്. മൂന്ന് സംസ്ഥാനങ്ങളിലെ 10 കേന്ദ്രങ്ങളിലാണ് നാലാംദിനവും റെയ്ഡ് തുടരുന്നത്. കോണ്‍ഗ്രസിന്‍റെ രാജ്യസഭ എംപിയായ ധീരജ് പ്രസാദ് ഒളിവിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നൂറിലധികം ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ളത്. റെയ്ഡ് തുടരുകയാണ്. ഒഡീഷയിലും ജാര്‍ഖണ്ഡിലുമായി കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കില്‍ പെടാത്ത പണത്തിന്റെ മൂല്യം 300 കോടി രൂപ വരുമെന്ന് ശനിയാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇതോടെ, വ്യാഴാഴ്ച ആരംഭിച്ച റെയ്ഡുകളിലെ പണം പിടിച്ചെടുക്കല്‍, ഒരൊറ്റ ഓപ്പറേഷനില്‍ ഏതെങ്കിലും ഏജൻസി നടത്തിയ എക്കാലത്തെയും ഉയര്‍ന്ന കള്ളപ്പണ വേട്ടയായി മാറുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ഒഡീഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ പണവും കണ്ടെടുത്തത്. പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായ ഇരുന്നൂറോളം ബാഗുകളാണ് പണം പാക്ക് ചെയ്യാൻ ഉപയോഗിച്ചത്. ചില ബാഗുകള്‍ ഇനിയും തുറന്ന് എണ്ണാനുണ്ട്.

നോട്ടുകള്‍ എണ്ണുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ ആദായനികുതി വകുപ്പ് ചെറുതും വലുതുമായ 40 യന്ത്രങ്ങള്‍ വിന്യസിക്കുകയും കൂടുതല്‍ വകുപ്പുകളെയും ബാങ്ക് ജീവനക്കാരെയും കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. 

പിടിച്ചെടുത്ത പണം സംസ്ഥാനത്തെ സര്‍ക്കാര്‍ ബാങ്കുകളില്‍ എത്തിക്കാൻ കൂടുതല്‍ വാഹനങ്ങളും വകുപ്പ് ഏറ്റെടുത്തു. കൂടാതെ, ആദായനികുതി വകുപ്പിലെ 100-ലധികം ഉദ്യോഗസ്ഥരെയും ബൊലാംഗിര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !