പനമരം: പനമരം കരിമ്പുമ്മലിലെ പെട്രോള്‍പമ്പില്‍ ഒരുസംഘം ആളുകള്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. പമ്പ് മാനേജര്‍ കെ. റിയാസ്, ജീവനക്കാരനായ കെ.ബി. ബഗീഷ് എന്നിവര്‍ക്കാണ് പമ്പിന്റെ ഓഫീസില്‍വെച്ച് മര്‍ദനമേറ്റത്.
കുട്ടിയെയും ബഗീഷിനെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
വ്യാഴാഴ്ച സ്കൂട്ടറില്‍ അടിച്ച 100 രൂപയുടെ പെട്രോള്‍ കുറവായിരുന്നുവെന്ന പരാതിയുമായെത്തിയ സംഘം ഓഫീസ് മുറിയില്‍വെച്ച് ആക്രമിക്കുകയായിരുന്നെന്ന് മാനേജര്‍ റിയാസ് പറഞ്ഞു.
കണിയാമ്പറ്റ, കമ്പളക്കാട് സ്വദേശികളായ ഏഴുപേരാണ് മര്‍ദിച്ചത്. രണ്ടുകാറിലും ഒരു ജീപ്പിലും ബൈക്കുകളിലും ആളുകള്‍ സംഘടിച്ചെത്തിയിരുന്നു.
ഇതില്‍ കുറച്ചുപേര്‍ ഓഫീസിനകത്തും മറ്റുള്ളവര്‍ പുറത്തുമായിരുന്നു. മര്‍ദനത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.