ചൈന: നേത്രശസ്ത്രക്രിയയ്ക്കിടെ 82 കാരിയെ അടിക്കുന്ന ഡോക്ടറുടെ വീഡിയോ വൈറല്‍. ചൈനയില്‍ 2019ലാണ് ഈ സംഭവം സുരക്ഷാ ക്യാമറയില്‍ പതിഞ്ഞത്.വീഡിയോ വൈറലായതോടെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.ഗുയ്ഗാംഗിലെ 'എയര്‍ ചൈന'(Aier china)എന്ന നേത്രാശുപത്രിയിലെ ഡോക്ടറെയാണ് സസ്പെന്‍ഡ് ചെയ്തത്.
വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം ഡോക്ടറായ ഐ ഫെന്‍ ആണ് വീഡിയോ ഷെയര്‍ ചെയ്തത്. സര്‍ജറിയ്ക്കിടെ പ്രായമായ രോഗിയെ മൂന്ന് തവണ ഡോക്ടര്‍ അടിക്കുന്ന ദൃശ്യങ്ങളാണ് ഐ ഫെന്‍ ഷെയര്‍ ചെയ്ത വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഡോക്ടറുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചെത്തിയത്.
ശസ്ത്രക്രിയ സമയത്ത് ഡോക്ടര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് രോഗി കൃത്യമായി പ്രതികരിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. മാന്ഡാരിന് ഭാഷയാണ് ഡോക്ടര്‍ സംസാരിച്ചിരുന്നത്. എന്നാല്‍ ഇത് രോഗിയ്ക്ക് മനസിലായിരുന്നില്ല.
അതേസമയം ഡോക്ടറുടെ മര്‍ദ്ദനത്തില്‍ 82 കാരിയുടെ നെറ്റിയില്‍ മുറിവേറ്റതായി അധികാരികള്‍ പറഞ്ഞു. എന്നാല്‍ ഡോക്ടറെ പിന്താങ്ങുന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചത്.
'' ലോക്കല്‍ അനസ്തേഷ്യ കൊടുത്ത് കഴിഞ്ഞതിന് ശേഷം രോഗി ശസ്ത്രക്രിയ ചെയ്തുകൊണ്ടിരുന്ന കണ്ണില്‍ സ്വന്തം കൈ കൊണ്ട് തൊടാന്‍ ശ്രമിച്ചിരുന്നു. അങ്ങനെ തൊടുന്നത് കണ്ണില്‍ അണുബാധയുണ്ടാക്കും. അതൊഴിവാക്കാനാണ് ഡോക്ടര്‍ ശ്രമിച്ചത്,'' എന്നാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ഡോക്ടറെ ന്യായീകരിച്ചെങ്കിലും ആശുപത്രി അധികൃതര്‍ തങ്ങളോട് ക്ഷമാപണം നടത്തിയെന്നും 500 യുവാന്‍ നഷ്ടപരിഹാരം നല്‍കിയെന്നും മര്‍ദ്ദനമേറ്റ രോഗിയുടെ മകന് പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ അമ്മയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്നും മകന് പറഞ്ഞു.
അതേസമയം വീഡിയോ വൈറലായതോടെ ആശുപത്രിയ്ക്കെതിരെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ ആശുപത്രിയുടെ സിഇഒയെ പിരിച്ചുവിടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.