തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നിരവധി നേതാക്കള്‍ ബിജെപിയിലേക്ക്.കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി മനീഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനില്‍ നിന്ന് തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ നേതാക്കള്‍ അംഗത്വം സ്വീകരിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നതായി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാര്‍ പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉടലെടുക്കുന്നു എന്നതിന്റെ തെളിവാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നുള്ളവര്‍ ബിജെപിയിലേക്ക് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നും മോദിയുടെ വരവ് ചരിത്രപരമായ സന്ദര്ശനമാകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.
തൃശൂരില്‍ സംഘടിപ്പിക്കുന്ന മഹാളാ സമ്മേളനത്തില്‍ കേരളത്തിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കാൻ കലാ കായിക സാംസ്കാരിക രംഗത്തെ പ്രമുഖരായ വനിതകള്‍ പങ്കെടുക്കും.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി ഉള്‍പ്പടെ സമ്മേളനത്തിന്റെ ഭാഗമാകും. തെന്നിന്ത്യയുടെ അഭിമാനമായ ചലിച്ചിത്ര നടി ശോഭനയും, വനിതാ സംരംഭക ബീനാ കണ്ണനും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വേദി പങ്കിടുമെന്ന് സുരേന്ദ്രൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.