തിരുവനന്തപുരം: സമരാഗ്നി എന്ന പേരില്‍ കെപിസിസി നടത്തുന്ന കേരള പര്യടനം ജനുവരി 21ന് തുടങ്ങും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പര്യടനം നയിക്കും. 21ന് കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനില്‍ക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് സമാപിക്കും.140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും.
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.അതേസമയം, ജനുവരി 19ന് നിയമസഭ തുടങ്ങാനിരിക്കെ യാത്രയുടെ തിയതിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തുന്നത്.
ചികിത്സാവശ്യാര്‍ഥം അമേരിക്കയ്ക്ക് പോകാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ച കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് തിരികെ വന്ന ശേഷമായിരിക്കും യാത്രയുടെ ഒരുക്കങ്ങളില്‍ പങ്കാളിയാവുക.
സുധാകരന്റെ അഭാവത്തില്‍ താല്‍ക്കാലിക ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. അധ്യക്ഷന്റെ അസാന്നിധ്യത്തിലായിരിക്കും പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.