കൂടെക്കൂടെ വല്ലതും കഴിക്കണമെന്ന് തോന്നിയാല്‍ ഏറ്റവും നല്ല ഭക്ഷണസാധനങ്ങള്‍ തന്നെ കഴിക്കാൻ തെരഞ്ഞെടുക്കുക. ഇങ്ങനെ കഴിക്കാവുന്നൊരു വിഭാഗം വിഭവങ്ങളാണ് നട്ട്സ്. ഏതെല്ലാം നട്ട്സ് ആണ് കഴിക്കേണ്ടത്, ഇവയെല്ലാം എങ്ങനെ കഴിക്കാം എന്നുകൂടി അറിയാം.
ഇത് അധികം കഴിക്കാനും സാധിക്കില്ല. കാരണം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് മതിയെന്ന് തോന്നാം. കാര്‍ബ്, തലോറി, വൈറ്റമിൻ-ഇ, മഗ്നീഷ്യം, മാംഗനീസ് എന്നിങ്ങനെ അവശ്യഘടകങ്ങള്‍ പലതും ബദാമിലുണ്ട്.
പിസ്തയും ഇതുപോലെ എന്തെങ്കിലും കൊറിക്കണമെന്ന ആവശ്യം വരുമ്പോള്‍ കഴിക്കാവുന്നൊരു നട്ട് ആണ്. പ്രത്യേകിച്ച് വണ്ണം കൂടാതിരിക്കാൻ സഹായിക്കുന്നൊരു ഹെല്‍ത്തി സ്നാക്ക് കൂടിയാണിത്.
പ്രോട്ടീൻ, ആന്റി-ഓക്സിഡന്റ്സ്, ഫൈബര്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് പിസ്ത. ഇത് ദിവസവും ആണെങ്കില്‍ ഒരു പിടിയിലധികം കഴിക്കുകയേ അരുത്. പൊട്ടാസ്യം, കോപ്പര്‍ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ഘടകങ്ങളും പിസ്തയില്‍ അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യസംബന്ധമായ പ്രശ്നങ്ങളകറ്റുന്നതിനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഒരുപാട് സഹായിക്കുന്ന ഭക്ഷണമാണ് വാള്‍നട്ട്സ്.
ഫൈബര്‍, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള അവശ്യഘടകങ്ങളെല്ലാം വാള്നട്ട്സിലടങ്ങിയിരിക്കുന്നു. ഇതും മിതമായ അളവിലേ കഴിക്കാവൂ. അത്രതന്നെയേ സാധാരണഗതിയില്‍ കഴിക്കാനും കഴിയൂ.
നമ്മുടെ നാട്ടില്‍ സുലഭമായിട്ടുള്ള നട്ട്സ് കപ്പലണ്ടി ആണെന്ന് തന്നെ പറയാം. ഇതിനും ഒരുപാട് ആരോഗ്യഗുണങ്ങളുള്ളതാണ്. പ്രോട്ടീൻ ആണ് കപ്പലണ്ടിയുടെയും പ്രധാന സവിശേഷത.
കാര്‍ബ്, ഫൈബര്‍, വൈറ്റമിനുകള്‍, മഗ്നീഷ്യം എന്നിങ്ങനെ പലവിധ ഘടകങ്ങള്‍ കൂടിയാകുമ്പോള്‍ കപ്പലണ്ടി സമ്പന്നമായ വിഭവമാകുന്നു. ഇതും ഒരുപിടിയില്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.