യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു കനാലിലേക്കു തള്ളിയിട്ടു, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി,

കോതമംഗലം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവിനുനേരെയും ആക്രമണമുണ്ടായി.

നെല്ലിക്കുഴി ഇരുമലപ്പടിക്കു സമീപം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടി കാണിക്കാനെത്തിയപ്പോഴാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്‍റ് അജീബ് ഇരമല്ലൂര്‍, ബൂത്ത് പ്രസിഡന്‍റ് സലിം പേപ്പതി എന്നിവര്‍ക്ക് പരിക്കേറ്റു. 

പോലീസ് നോക്കിനില്‍ക്കെ ,അജീബിനെ നിലത്തിട്ടു ചവിട്ടി കനാലിലേക്ക് തള്ളിയിട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് അജീബിനെ കനാലില്‍നിന്നു പുറത്തെടുത്തത്. ഇവരെ പിന്നീട് പോലീസ് വാഹനത്തില്‍ കോതമംഗലം സ്റ്റേഷനിലേക്കു മാറ്റി. 

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അലി പടിഞ്ഞാറെച്ചാലില്‍ പടിഞ്ഞാറെ ഇരുമലപ്പെടിയില്‍ പെട്രോളടിക്കാൻ പന്പിലെത്തിയപ്പോഴായിരുന്നു മര്‍ദനം. കറുത്ത ഷര്‍ട്ടിട്ട അലിയെ കണ്ട് രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം തലങ്ങും വിലങ്ങും അടിച്ചു. 

മര്‍ദനമേറ്റ് നിലത്തുവീണ അലിയെ നിലത്തിട്ട് തൊഴിക്കുകയും ചെയ്തു. അലിയുടെ വലതു തോളെല്ലിന് പൊട്ടലുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്ന് അലി പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടൻ, ബ്ലോക്ക് പ്രസിഡന്‍റ് എല്‍ദോസ് എൻ. ഡാനിയേല്‍ എന്നിവരെ കരുതല്‍ തടങ്കലിന് അറസ്റ്റ് ചെയ്ത് ഊന്നുകല്‍ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !