ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ലൈംഗികാതിക്രമം; മലപ്പുറത്ത് 60 കാരൻ അറസ്റ്റില്‍,,

മലപ്പുറം കൊളത്തുരില്‍ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. അതിക്രമം ശബരിമല യാത്രയ്ക്കിടെയാണ് ഉണ്ടായത്. സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയായ 60 കാരനെ കൊളത്തൂര്‍ പൊലീസ് പിടികൂടി.മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.കഴിഞ്ഞയാഴ്ച്ചയാണ് സംഭവം ഉണ്ടാകുന്നത് പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്‌തു.

ഈ സമയത്താണ് വാഹനത്തിലുണ്ടായ 60 വയസുകാരനായ സംഘത്തിലുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. പിന്നീട് കുട്ടി കരയുകയും പിതാവ് തിരിച്ചെത്തിയപ്പോള്‍ വിവരം അറിയിക്കുകയായിരുന്നു. ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതി നല്‍കുകയും 60 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !