കണ്ണൂർ : മദ്യപിച്ച് ലക്കുകെട്ട് നഗരമധ്യത്തിൽ രണ്ട് മണിക്കൂർ അഴിഞ്ഞാടുകയും 9 പേരെ ആക്രമിക്കുകയും ചെയ്ത യുവതിയെ വനിത എസ്ഐ നടുറോഡിൽ അതി സാഹസികമായി കീഴടക്കി.
വടക്കുമ്പാട് കൂളി ബസാറിലെ കല്യാണം വീട്ടിൽ റസീനയെ (32) യാണ് തലശേരി പ്രിൻസിപ്പൽ എസ്ഐ വി.വി.ദീപ്തി ഏറെ നേരത്തെ സാഹസികമായ മൽപിടിത്തത്തിനു ശേഷം കീഴ്പ്പെടുത്തിയത്.പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്ത റസീനയെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറെ തിരക്കേറിയ കീഴന്തി മുക്കിൽ കാറുമായി എത്തിയ റസീന കൂടെയുണ്ടായിരുന്ന യുവാവിനെ അക്രമിച്ചായിരുന്നു തുടക്കം. മർദ്ദനം ചോദ്യം ചെയ്ത വ്യാപാരിയെ റസീന ഓടിച്ചിട്ടടിച്ചു.
പിന്നെ വഴിയിൽ കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. ഒമ്പതു പുരുഷന്മാർ റസീനയുടെ അക്രമത്തിനിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുരുഷ പോലീസുകാരേയും റസീന വെറുതെ വിട്ടില്ല.
ഒടുവിൽ പ്രിൻസിപ്പൽ എസ് ഐ വി.വി.ദീപ്തി സ്ഥലത്തെത്തുകയായിരുന്നു. എസ് ഐ ദീപ്തിയോട് തട്ടിക്കയറുകയും എസ്ഐയെ തള്ളി മാറ്റുകയും ചെയ്ത റസീനയെ സാഹസികമായാണ് ഒടുവിൽ കീഴടക്കിയത്.
തലശേരിയിലും പരിസര പ്രദേശങ്ങളിലും മദ്യപിച്ച് ലക്കുകെട്ട് പൊതുജനത്തിന് നിരന്തരം ഭീഷണി ഉയർത്തിയ റസീനയെ ആദ്യമായാണ് കോടതി റിമാൻഡ് ചെയ്യുന്നത്. സാധാരണ ഇവർ നടത്തുന്ന പ്രകടനങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുക്കാറുണ്ടെങ്കിൽ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങുകയാണ് പതിവ്.
റസീനയുടെ അതിക്രമങ്ങളും ജാമ്യത്തിലിറങ്ങലും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മാഹി പള്ളൂരിലും കീഴന്തി മുക്കിലെ സമാനമായ പ്രകടനം ഇവർ നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.