സൈനിക രഹസ്യാന്വേഷണത്തിന് 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും; പത്തിരട്ടി എങ്കിലും വികാസം ലക്‌ഷ്യം: ISRO

അടുത്ത 5  വർഷത്തിനുള്ളിൽ ജിയോ ഇന്റലിജൻസ് ശേഖരണത്തിനായി അതായത്  50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസി പദ്ധതിയിടുന്നതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) മേധാവി എസ് സോമനാഥ്. 

അതായത് തങ്ങളുടെയും ശത്രു സൈനികരുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും ആയിരക്കണക്കിന് കിലോമീറ്റർ പ്രദേശം ചിത്രീകരിക്കാനുമുള്ള ശേഷിയുള്ള ഉപഗ്രഹങ്ങളുടെ ഒരു പാളി വിവിധ ഭ്രമണപഥങ്ങളിൽ സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.

“ഇതെല്ലാം ഉപഗ്രഹങ്ങളിൽ നിന്ന് കാണാൻ കഴിയും. ഈ കഴിവ് നമുക്ക് വലിയ സാധ്യതകളാണ് നൽകുന്നത് ഇത് കൈകാര്യം ചെയ്യാൻ നമ്മൾ നേരത്തെ തന്നെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ നമ്മൾ വേറൊരു രീതിയിലാണ് കാര്യങ്ങൾ നോക്കികാണുന്നത്. കാരണം ഏത്രാജ്യത്തിന്റെയും ശക്തി എന്നത് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള കഴിവാണ് എന്ന് നമ്മൾ ഇന്ന് മനസ്സിലാക്കിയിരിക്കുന്നു

നമുക്ക് ഇന്നുള്ള സംവിധാനങ്ങളുടെ ഒരു പത്തിരട്ടി എങ്കിലും വികാസം ആണ് ISRO ലക്‌ഷ്യം വയ്ക്കുന്നത്. ഒരു രാജ്യത്തിന്റെ അതിർത്തികളും സമീപ പ്രദേശങ്ങളും നിരീക്ഷിക്കാൻ ബഹിരാകാശ പേടകങ്ങൾക്ക് നിലവിൽ തന്നെ കഴിയും.

ഐഐടി-ബോംബെ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ ഐഎസ്ആർഒ മേധാവി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ ഇതിനകം ക്രമീകരിച്ചിട്ടുണ്ട് ഐ എസ് ആർ ഓ ചെയർമാൻ കൂട്ടിച്ചേർത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !