പകര്‍ച്ചവ്യാധി ഭീഷണി: ഇന്ത്യയടക്കം 23 രാജ്യങ്ങളിലേക്ക് നിയന്ത്രിത യാത്ര മതിയെന്ന് സൗദി,

പകര്‍ച്ചവ്യാധി ഭീഷണി: ഇന്ത്യയടക്കം 23 രാജ്യങ്ങളിലേക്ക് നിയന്ത്രിത യാത്ര മതിയെന്ന് സൗദി,

ജിദ്ദ: വിവിധ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളും ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താല്‍ മതിയെന്ന മുന്നറിയിപ്പുമായി പബ്ലിക്ക് ഹെല്‍ത്ത് അതോറിറ്റി.

ആരോഗ്യ സേവനങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും നിലവാരം കണക്കിലെടുത്താണ് തിങ്കളാഴ്ച അതോറിറ്റി യാത്രാ മുന്നറിയിപ്പുകളും പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും പ്രഖ്യാപിച്ചത്. 

അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. യാത്ര ചെയ്യേണ്ടിവരുകയാണെങ്കില്‍ തന്നെ താമസത്തിന്റെ ദൈര്‍ഘ്യം കുറക്കാനും നിര്‍ദേശമുണ്ട്. 

മഞ്ഞ കാറ്റഗറിയില്‍ പെടുത്തിയ തായ്‌ലൻഡ്, എല്‍സാല്‍വഡോര്‍, ഹോണ്ടുറസ്, നേപ്പാള്‍, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോണ്‍, ഇന്ത്യ, ഇത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും ചുവപ്പ് കാറ്റഗറിയില്‍ പെടുത്തിയ സിംബാബ്‌വേയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിര്‍ദേശമുള്ളത്. 

കോളറ, ഡെങ്കിപ്പനി, നിപ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് മഞ്ഞ കാറ്റഗറിയായി പരാമര്‍ശിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ പടരുന്ന രോഗങ്ങള്‍. 

പോളിയോ, മലേറിയ, കോവിഡ് എന്നിവ ഈ രാജ്യങ്ങളില്‍ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. 

ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്മ നിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടര്‍ന്നുപിടിച്ചത് കൊണ്ടാണ് സിംബാംവേയെ ചുവപ്പ് കാറ്റഗറിയില്‍പെടുത്തിയത്. അത്യാവശ്യമായി ഈ രാജ്യങ്ങളില്‍ പോകുന്നവര്‍ കൃത്യമായ മുൻകരുതലുകള്‍ എടുക്കാൻ അതോറിറ്റി നിര്‍ദേശിച്ചു. 

രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, രോഗബാധിതനായ വ്യക്തിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കുക, രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുത്, ഭക്ഷണ പാത്രങ്ങള്‍ പങ്കിടരുത്, സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകഴുകണം, 

താമസത്തിെൻറ ദൈര്‍ഘ്യം കുറക്കണം, ഇടകലര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരിക്കുക, പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ നടപടികള്‍ പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അതോറിറ്റി വിശദീകരിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !