ആശുപത്രിയില്‍ നിന്നും അഞ്ചുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് അറസ്റ്റില്‍,,

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പട്ടാപ്പകല്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.

അതിരമ്പുഴ സ്വദേശി എവി അഷറഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

മെഡിക്കല്‍ കോളേജിന്റെ വരാന്തയിലിരുന്ന യുവതിയുടെ കയ്യില്‍ നിന്നുമാണ് പ്രതി കുഞ്ഞിനെ തട്ടിയെടുത്തത്. ഭര്‍ത്താവിന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി എത്തിയതായിരുന്നു ഇവര്‍. വരാന്തയില്‍ ഇരിക്കവെ വീട്ടമ്മ മയങ്ങിപ്പോകുകയും ഈ സമയം ഇയാള്‍ കുട്ടിയെ എടുത്ത് കടന്നു കളയാൻ ശ്രമിക്കുകയുമായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് യുവതി ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !