മിക്ക വീടുകളിലും ഇന്ന് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാണ് ബ്രെഡിന്റെ ഉപയോഗം. പ്രഭാത ഭക്ഷണമായും മറ്റും വീടുകളില്‍ ബ്രെഡിന്റെ ഉപയോഗം ഏറെ വര്‍ധിച്ചു വരുന്ന കാലമാണിപ്പോള്‍.അതുകൊണ്ട് തന്നെ ബ്രെഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ബ്രൗണ്‍ ബ്രെഡ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
ബ്രൗണ്‍ ബ്രെഡ് വാങ്ങുമ്പോള്‍ പാക്കിങ്ങില്‍ ചേര്‍ത്ത ചേരുവകളില്‍ മൈദയുണ്ടോ എന്ന് ശ്രദ്ധിക്കണം. മാത്രമല്ല, (തവിടു കളയാത്ത ഗോതമ്പ്) ഉള്ള ബ്രൗണ്‍ നോക്കി വാങ്ങുകയും വേണം. ബ്രൗണ്‍ ബ്രെഡിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്.
ബ്രൗണ്‍ ബ്രെഡില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ധാന്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കും. പ്രമേഹ രോഗികള്‍ക്ക് ബ്രൗണ്‍ ബ്രെഡ് വാങ്ങാം.
ബ്രൗണ്‍ ബ്രെഡില്‍ അടങ്ങിയ ഫൈബര്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. മലബന്ധത്തിന് ആശ്വാസം നല്‍കും. ബ്രൗണ്‍ ബ്രെഡ് കുടലിലൂടെയുള്ള വസ്തുക്കളുടെ ഒഴുക്ക് വേഗത്തിലാക്കുന്നു. ഹെമറോയ്ഡ് പ്രശ്നങ്ങളും മലബന്ധവും ഉള്ളവര്‍ക്ക് ബ്രൗണ്‍ ബ്രെഡ് പരീക്ഷിക്കാം.
ബ്രൗണ്‍ ബ്രെഡില്‍ അടങ്ങിയ ധാന്യങ്ങള്‍ സ്ട്രോക്ക് സാധ്യത കുറയ്ക്കും. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ കെ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാലാണിത്. ധാരാളം വിറ്റാമിനുകള്‍ ബ്രൗണ്‍ ബ്രെഡിലൂടെ ലഭിക്കും. വിറ്റാമിന്‍ ഇ, ബി തുടങ്ങിയവ എന്നിവ ബ്രൗണ്‍ ബ്രെഡിലൂടെ ലഭിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ബ്രൗണ്‍ ബ്രെഡ് കഴിക്കാം. നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ നിങ്ങളെ വേഗത്തില്‍ നിറയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.