ടെന്നസി : അമേരിക്കയിൽ കഴിഞ്ഞ ആഴ്ച്ച EF-3 ചുഴലിക്കാറ്റ്, ആറ് പേർ കൊല്ലപ്പെടുകയും രണ്ട് ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെന്നസി കമ്മ്യൂണിറ്റിയിൽ കഴിഞ്ഞ ശനിയാഴ്ച ഈ ചുഴലിക്കാറ്റ് വീശിയടിക്കുകയും ഒരു കുടുംബത്തിലെ 4 മാസം പ്രായമുള്ള കുഞ്ഞിനെ കാറ്റു പറത്തി കൊണ്ട് പോകുകയും തുടർന്ന് അടുത്തുള്ള മരത്തിൽ ജീവനോടെ കണ്ടെത്തുകയും ചെയ്തു.
സിഡ്‌നി മൂറും അവളുടെ കാമുകനും അവരുടെ കുട്ടികളും കഴിഞ്ഞ ശനിയാഴ്ച ക്ലാർക്‌സ്‌വില്ലെയിലെ അവരുടെ വീടിനുള്ളിൽ ഉണ്ടായിരുന്നു. കാറ്റടിച്ചു ദമ്പതികളുടെ മൊബൈൽ വീടും മറ്റ് വസ്തുക്കളും നശിപ്പിച്ച ചുഴലിക്കാറ്റ്, തന്റെ 4 മാസം പ്രായമുള്ള കുട്ടിയെ പറത്തി എടുത്തതായി, ഭയാനകമായ സംഭവത്തെ അതിജീവിച്ച മൂർ പറഞ്ഞു.
മൂർ നാഷ്‌വില്ലെയുടെ ഒരു വയസ്സുകാരിയെ സംരക്ഷിക്കാനുള്ള ശ്രമത്തെക്കുറിച്ച് വിവരിച്ചു. "ഞാൻ അവന്റെ മേൽ ചാടിയ നിമിഷം, മതിലുകൾ തകർന്നു."അന്ന് വൈകുന്നേരം കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അനുസ്മരിച്ചുകൊണ്ട്, മൂർ പറഞ്ഞു, ചുഴലിക്കാറ്റ് അവരുടെ വീടിനെ വലയം ചെയ്യുന്നതും "ആദ്യം മേൽക്കൂര പൊളിക്കുകയും,തുടർന്ന് ചുഴലിക്കാറ്റിന്റെ അറ്റം താഴേക്കിറങ്ങി, ഞങ്ങളുടെ കുഞ്ഞിനൊപ്പം ബാസിനറ്റ് പൊക്കി എടുത്തു," 10 മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിൽ താനും കാമുകനും ചേർന്ന് മഴയത്ത് വീണ മരത്തിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയതായി മൂർ പറഞ്ഞു."ഞാൻ എന്റെ മക്കൾക്ക് വേണ്ടി മരിക്കും. അതൊരു ചോദ്യം പോലുമല്ല, എന്റെ കാമുകനും അതുതന്നെ ചെയ്യും," കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച കാമുകൻ ആ സമയത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനോടൊപ്പം വീടിന് പുറത്തേക്ക് തള്ളപ്പെടുകയായിരുന്നുവെന്നും മൂർ പറഞ്ഞു.
ദാരുണമായ സംഭവത്തിന് ശേഷം മൂറിനും അവളുടെ കുടുംബത്തിനും വ്യക്തിപരമായ വസ്തുക്കൾ ഒന്നും തന്നെ അവശേഷിച്ചില്ല, എന്നാൽ യുവ ദമ്പതികൾക്കും അവരുടെ കുട്ടികൾക്കും ഫോർമുലയും ഡയപ്പറുകളും മറ്റ് ആവശ്യങ്ങളും നൽകി അവരെ പിന്തുണയ്ക്കാൻ സമൂഹം അണിനിരന്നതായി റിപ്പോർട്ടുണ്ട്.
ഇപ്പോൾ, ദമ്പതികൾ ചുഴലിക്കാറ്റിനെ അഭിമുഖീകരിച്ച് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, കുടുംബം ഒരു പുതിയ വീടിനായി തിരയുകയാണ്. മൂറിന്റെ കുടുംബത്തിലെ ഒരു അംഗം കുടുംബത്തെ പുനർനിർമ്മിക്കുന്നതിനും തങ്ങൾക്കും കുട്ടികൾക്കും ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനും സഹായിക്കുന്നതിനായി ഒരു GoFundMe Charity Account തുറന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.