കോഴിക്കോട് : ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമിൽ മൂർഖനെ കണ്ടെത്തി.
ഇസിജി റൂമിലെ സേവനം തുടർന്ന് താത്കാലികമായി നിർത്തലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് ഇസിജി റൂമിന്റെ സേവനം പുനരാരംഭിക്കുകയായിരുന്നു. ആശുപത്രി വളപ്പിലെ കാടിനുള്ളിൽ നിന്നാണ് പാമ്പ് കയറിയതെന്നാണ് കരുതുന്നത്.
ആശുപത്രി പരിസരത്ത് കാട് പടർന്നു കയറിയതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ പരിഹാരം കാണാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇസിജി റൂമിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.