സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്; വധശിക്ഷ വേണ്ട ജീവപര്യന്തം ശിക്ഷ മാതികൾക്ക് ലഭിക്കണം സൗമ്യയുടെ മാതാപിതാക്കൾ

ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ്. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെ സാകേത് കോടതി കേസിൽ വിധി പറഞ്ഞത്.

2008 സെപ്തംബർ 30ന് പുലർച്ചെ തെക്കൻ ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗിൽ വെച്ചാണ് സൗമ്യ വിശ്വനാഥന് വെടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മോഷണമാണ് ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ കാറിനെ പിന്തുടരുന്നതിനിടെ നെൽസൺ മണ്ടേല മാർഗിൽ വെച്ച് രവി കപൂർ നാടൻ പിസ്റ്റൾ ഉപയോഗിച്ച് യുവതിയെ വെടിവെക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അമിത് ശുക്ല, ബൽജിത് മാലിക് എന്നിവർ കാറിലുണ്ടായിരുന്നു. വാഹനപകടമാണെന്ന് ആദ്യം കരുതിയെങ്കിലും തലയിൽ വെടിയേറ്റതായി കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. കാറിൽ മരിച്ച നിലയിലായിരുന്നു സൗമ്യ വിശ്വനാഥനെ കണ്ടെത്തിയത്.

കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ നാല് പ്രതികൾക്കും 25,000 രൂപ വീതവും മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരം ഒരു ലക്ഷം രൂപയും പിഴ ചുമത്തി. അഞ്ചാം പ്രതി അജയ് സേത്തിക്ക് 7.5 ലക്ഷം രൂപ പിഴ ചുമത്തി. ജയിലിൽ അനുഭവിച്ച കാലയളവ് പരിഗണിച്ച് അഞ്ചാം പ്രതിക്ക് മൂന്നുവർഷം തടവാണ് വിധിച്ചത്.


നാല് പ്രതികൾക്കും ചുമത്തിയ പിഴയിൽ നിന്ന് 1.2 ലക്ഷം രൂപ കൊല്ലപ്പെട്ട സൗമ്യ വിശ്വനാഥന്റെ മാതാപിതാക്കൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു. അഞ്ചാം പ്രതി അജയ് സേത്തി നൽകേണ്ട ഏഴരലക്ഷം രൂപയിൽ 7.2 ലക്ഷം രൂപ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഡൽഹി സാകേത് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രവീന്ദ്രകുമാറാണ് 2008 സെപ്റ്റംബർ 30ന് നടന്ന കൊലപാതകക്കേസിൽ വിധി പറഞ്ഞത്.കഴിഞ്ഞ ഒക്ടോബർ പതിനെട്ടിന് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം നടന്ന് പതിനഞ്ച് വർഷത്തിന് ശേഷമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പലവിധ കാരണങ്ങളെ തുടർന്ന് കേസിൽ വിധി പറയുന്നത് കോടതി പലതവണ മാറ്റിവെച്ചിരുന്നു.

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നും അതിനാൽ വധശിക്ഷ നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കഠിനാധ്വാനിയായ ഒരു പത്രപ്രവർത്തക സൗമ്യയുടെ ജീവൻ നഷ്ടപ്പെട്ടത് നിർഭാഗ്യകരമാണ്. വധശിക്ഷയ്ക്ക് ഞങ്ങൾ എതിരാളെന്നും ജീവപര്യന്തം ശിക്ഷ പ്രതികൾക്ക് ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് സൗമ്യയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. വധശിക്ഷ എളുപ്പത്തിലുള്ള രക്ഷപ്പെടലാണെന്നും , അതിനാൽ ജീവപര്യന്തം ശിക്ഷ പ്രതികൾ അനുഭവിച്ചറിയണമെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു. ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് കുറയുകയാണ്, അതിനുള്ള കാരണങ്ങളിലൊന്ന്. ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നേരിടുന്ന മോശം അനുഭവങ്ങളും ആക്രമണങ്ങളുമാണെന്ന് കോടതി നിരീക്ഷിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !