ചാനല്‍ ചര്‍ച്ചയിലെ 'കുമ്മനടി' പ്രയോഗത്തിനെതിരെ കെ. സുരേന്ദ്രൻ: 'ശുദ്ധ പോക്രിത്തരം, പോരാളി ഷാജിയാകരുത്,

കോഴിക്കോട്: ചാനല്‍ചര്‍ച്ചയില്‍ 'കുമ്മനടി' എന്ന വാക്കുപയോഗിച്ച മാധ്യമപ്രവര്‍ത്തകനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

ഇത്തരം തറ ട്രോളുകള്‍ മാധ്യമപ്രവര്‍ത്തകര്‍ വിളമ്പുകയും അത് പിന്നീട് പോസ്റ്ററായി അടിച്ചിറക്കുകയും ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേര്‍സ് ചര്‍ച്ചക്കിടെ മാധ്യമപ്രവര്‍ത്തകനായ അരുണ്‍കുമാര്‍ നടത്തിയ പരിഹാസമാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

 'കുമ്മനടിച്ച്‌ കേറുന്ന വൃദ്ധ ദാസൻമാരുടെ പടുകൂറ്റൻ ബംഗ്ലാവുകളായി രാജ്ഭവൻ മാറിയിട്ട് കാലമേറെയായി' എന്നായിരുന്നു അരുണിന്റെ പരാമര്‍ശം. ഈ പ്രസ്താവന തലക്കെട്ടാക്കി ചാനല്‍ പ്രസ്തുത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സുരേന്ദ്രൻ വിമര്‍ശനമുന്നയിച്ചത്.

'ഉത്തരവാദപ്പെട്ട മാധ്യമങ്ങളുടെ അന്തസ്സിനു ചേര്‍ന്ന പണിയല്ലിതെന്ന് പറയാതെ നിര്‍വാഹമില്ല. അത്തരക്കാരെ മാധ്യമപ്രവര്‍ത്തകരായി കാണാനാവില്ല. വെറും പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ തരംതാഴരുത്. ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടില്‍വെച്ചിട്ടുവേണം ഈ പണിക്കിറങ്ങാൻ..' -സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ക്ഷണിക്കാതെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനെ പരിഹാസപൂര്‍വം സൂചിപ്പിക്കാനാണ് 'കുമ്മനടി' എന്ന വാക്ക് സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത്. കൊച്ചി മെട്രോയുടെ ഉദ്‌ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മെട്രോ യാത്രയില്‍ കേരളാ ഗവര്‍ണര്‍ക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോമാൻ ശ്രീധരനും ഒപ്പം കുമ്മനം രാജശേഖരനും യാത്ര ചെയ്തിരുന്നു. 

ക്ഷണിക്കാതെയാണ് കുമ്മനം മെട്രോയില്‍ കയറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് 'കുമ്മനടി' എന്ന പദപ്രയോഗം രൂപപ്പെടുത്തിയത്. ഇത് തുടക്കം മുതല്‍ വ്യാപക വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

നിയമസഭ പാസാക്കിയ എട്ടു ബില്ലുകള്‍ ഗവര്‍ണറുടെ തീരുമാനം കാത്തുകിടക്കുന്നത് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു അരുണ്‍കുമാറിന്റെ 'കുമ്മനടി' പരാമര്‍ശം.

പഞ്ചാബ് ഗവര്‍ണര്‍ ബില്ലുകള്‍ വെച്ചുതാമസിപ്പിച്ച കേസിലെ വിധിപ്പകര്‍പ്പ് വായിക്കാൻ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് വായിച്ച്‌ 28ന് പ്രതികരണം അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഗവര്‍ണറുടെ സെക്രട്ടറിയോട് നിര്‍ദേശിച്ചത്.

കേരള സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ അന്ന് വാദം കേള്‍ക്കും. കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകള്‍ ഗവര്‍ണറുടെ തീരുമാനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് ഹരജി വെള്ളിയാഴ്ച പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ മുൻ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. 

രണ്ടു വര്‍ഷമായ ബില്ലുകളും ഇക്കൂട്ടത്തിലുണ്ട്. ബന്ധപ്പെട്ട മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടതാണ്. മുഖ്യമന്ത്രിയും പല തവണ കണ്ട് വിശദീകരിച്ചു -വേണുഗോപാല്‍ പറഞ്ഞു. ഈ സമയത്താണ് പഞ്ചാബ് കേസിലെ വിധി കഴിഞ്ഞ രാത്രി സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും വായിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്.

പഞ്ചാബ് ഗവര്‍ണറോട് സുപ്രീംകോടതി പറഞ്ഞത്

'ബില്‍ അംഗീകരിക്കാൻ പറ്റില്ലെന്നാണ് തീരുമാനമെങ്കില്‍ നിയമസഭയുടെ പുനഃപരിശോധനക്ക് തിരിച്ചയക്കണം. നടപടിയൊന്നുമില്ലാതെ അനിശ്ചിതകാലം ഗവര്‍ണര്‍ വെച്ചുതാമസിപ്പിക്കാൻ പാടില്ല. 

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാതെതന്നെ ഭരണഘടനപരമായ ചില അധികാരങ്ങള്‍ ഏല്‍പിച്ച സംസ്ഥാന മേധാവിയാണ് ഗവര്‍ണര്‍. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭയുടെ നിയമനിര്‍മാണ നടപടികള്‍ മുടക്കാൻ ഗവര്‍ണര്‍ ഭരണഘടനപരമായ അധികാരങ്ങള്‍ ഉപയോഗിച്ചു കൂടാ. അങ്ങനെ ചെയ്യുന്നത് ജനാധിപത്യ ഭരണഘടന തത്ത്വങ്ങള്‍ക്ക് എതിരാണ്.'

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !