മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് ചുമതല കൈമാറുന്നതിനെതിരെ നല്കിയ ഹരജിയില്‍ നിലവിലെ പ്രസിഡന്റ് ഷാഫി പറമ്ബിലിന് അടിയന്തര നോട്ടീസ് അയക്കാൻ മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടു.
ചാര്‍ജ് കൈമാറരുതെന്നാവശ്യപ്പെട്ട് നല്കിയ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കാനിരിക്കെ ഡിസംബര്‍ ഒന്നിന് ചാര്‍ജ് കൈമാറാൻ നിലവിലെ സംസ്ഥാന പ്രസിഡന്റ് തീരുമാനിക്കുകയായിരുന്നു.
ആ വിവരം ഹരജിക്കാരൻ കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഈ മാസം 28ന് പരിഗണിക്കാൻ തീരുമാനിച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ. ജിജോ ജോസഫ്, അഡ്വ. എല്‍ദോസ് വര്‍ഗീസ് എന്നിവര്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.