മഴവെള്ള പാച്ചിലില്‍ നടുങ്ങി ഭരണങ്ങാനം ചിറ്റാനപ്പാറ നിവാസികള്‍ കൈത്തോടിൽ കാണാതായ കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

ഭരണങ്ങാനം: മഴവെള്ള പാച്ചിലില്‍  നടുങ്ങി  ഭരണങ്ങാനം ചിറ്റാനപ്പാറ നിവാസികള്‍ കൈത്തോടിൽ കാണാതായ കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

വൈകുന്നേരം 4.45 ഓടെ ആണ് നാടിനെ നടുക്കിയ സംഭവം. സ്കൂൾ വിട്ടു ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടു കുട്ടികൾ മഴയുടെ കാഠിന്യം അറിയാതെ തോട്ടിലെ വെള്ളത്തില്‍ പെടുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട് റോഡില്‍ നിന്നും വീണ ഇവരെ ഒരു സ്കൂൾ ബസിലെ ഡ്രൈവർ  കാണുകയും  രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ ഒരാളുടെ കയ്യില്‍ പിടുത്തം കിട്ടുകയും മറ്റേയാള്‍  പിടിവിട്ട് ഒഴുക്കിൽ മറയുകയും ചെയ്തിരുന്നു. നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും വെള്ള ത്തില്‍ വീണ ഒരു കുട്ടിയെ കണ്ടെത്താനായിട്ടില്ല.


ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശിനി ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ആണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലാ ഫയര്‍ഫോഴ്‌സും പൊലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !