ചിങ്ങവനം: സാമൂഹ്യവിരുദ്ധര്‍ക്ക് താവളമൊരുക്കി കൊല്ലാട് പാറയ്ക്കല്‍കടവ്. ഒരു കാലത്ത് പ്രകൃതിരമണീയമായ കാഴ്ചകള്‍ നിറച്ച് ആല്‍ബങ്ങളില്‍ വര്ണക്കാഴ്ചകളൊരുക്കിയിരുന്ന ഫോട്ടോഗ്രഫര്‍മാര്‍ക്ക് പകരം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരും അനാശാസ്യപ്രവര്ത്തകരുമാണ് ഇവിടെ വാഴുന്നത്.
വഴിക്കിരുവശവും കാടു വളര്‍ന്ന് കയറിച്ചെല്ലാന്‍ പറ്റാതായി. സന്ധ്യകഴിഞ്ഞാല്‍ പരിസരവാസികള്‍ പോലും ഈ വഴി വരികയില്ല. പകല്‍സമയത്തുപോലും മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ തെരുവുനായ്ക്കളും കാട്ടില്‍ പതിയിരിക്കുന്ന ഇഴജന്തുക്കളും വഴിയാത്രക്കാര്‍ക്ക് ഭീഷണിയാണ്. സാമൂഹ്യവിരുദ്ധര്‍ക്ക് ഒളിച്ചിരിക്കാന്‍ പറ്റിയ ഇടമായി മാറിയിരിക്കുകയാണ് പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന പാറയ്ക്കല്‍കടവ്.ജില്ലാ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്തു ലക്ഷം രൂപയോളം ചെലവാക്കി ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പൊളിച്ചുമാറ്റേണ്ടി വന്നു. മരങ്ങള്‍ക്കു കെട്ടിയ സംരക്ഷണമതിലും നടപ്പാതയും ഇരിപ്പിടങ്ങളും കാടുപിടിച്ച് കാണാന്‍ പറ്റാത്ത നിലയിലാണിപ്പോള്‍.
പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തെ സംരക്ഷിച്ച് നിലനിര്‍ത്തിയാല്‍ പഞ്ചായത്തുകള്‍ക്ക് വരുമാനമാര്‍ഗംകൂടിയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്് മുന്നോട്ടുവരാറുണ്ടെങ്കിലും കാട്ടിനുള്ളില്‍ വൃക്ഷത്തൈ നട്ടു പോകുകയാണ് പതിവ്. പാറയ്ക്കല്ക്കടവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിനു മുന്നില്‍ അധികൃതര്‍ മുഖം തിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.