കൊച്ചി: ട്രെയിന്‍ മാറിക്കയറിയ യാത്രക്കാരന് ഓടുന്ന ട്രെയിനില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റ് മരിച്ച സംഭവം റെയില്‍വെ നിയമപ്രകാരം ‘നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള അപ്രതീക്ഷിത സംഭവ’ത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി.
2015 നവംബര്‍ പത്തിന് തമിഴ്നാട് സ്വദേശി പൂവന് ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വീണു മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം തേടി ഭാര്യയും മക്കളും നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഉത്തരവു നല്‍കിയത്.
സേലത്തേക്ക് ടിക്കറ്റെടുത്ത പൂവന് മറ്റൊരു ട്രെയിനിലാണ് കയറിയത്. അബദ്ധം തിരിച്ചറിഞ്ഞ് തിരിച്ചിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റാണ് മരിച്ചത്. തുടര്‍ന്ന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൂവന്റെ ഭാര്യയും മക്കളും റെയില്‍വെ ട്രൈബ്യൂണലില്‍ ഹര്‍ജി നല്കി. എന്നാല്‍ പൂവന് സ്വയം വരുത്തിവച്ച ദുരന്തമാണിതെന്നു വിലയിരുത്തി ട്രൈബ്യൂണല്‍ ഹര്‍ജി തള്ളി.
ഇതിനെതിരെ ഹര്‍ജിക്കാര്‍ നല്കിയ അപ്പീലാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്. റെയില്‍വെ നിയമത്തിലെ സെക്ഷന്‍ 124 എ പ്രകാരം അപ്രതീക്ഷിതമായുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നുണ്ട്. പൂവന്റെ മരണം ഇത്തരമൊരു സംഭവമാണെന്നും ആറു ശതമാനം പലിശ സഹിതം എട്ടു ലക്ഷം രൂപ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.