വെള്ളൂർ: ലൈഫ് പദ്ധതിയിൽ മനസൊടിത്തിരി മണ്ണ് പദ്ധതിയിലേക്ക് ഭൂമിയും വീടും ഇല്ലാത്ത പാവപെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്, ഇറുമ്പയത്തുള്ള വില കൊടുത്തുവാങ്ങിയ 40 സെന്റ് സ്ഥലം മുംബൈയിൽ ബിസിനസ് നടത്തുന്ന ഇടവട്ടം പുറവേലിൽ പി.പി. സുനിൽ കുമാറിനും (സനൽ) ഭാര്യ സ്മിതയ്ക്കും ( ഇറുമ്പയം പാഴുകാലായിൽ രവീന്ദ്രന്റെ മകൾ ) വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു കൈമാറി.
വൈസ് പ്രസിഡന്റ് ജയ അനിൽ, മുൻ പ്രസിഡന്റ് ലൂക്ക് മാത്യു, വാർഡ് മെമ്പർ സച്ചിൻ കെ എസ്, ടി എസ് താജു എന്നിവർ പങ്കെടുത്തു. ഡിസംബർ 14 - ന് വൈക്കത്ത് നവകേരള സദസ്സിൽ വച്ച് മുഖ്യമന്ത്രി പിണറായ് വിജയന് കൈമാറും.
മാതൃക പരമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ പി പി സുനിലിനെയും, സ്മിത സുനിലിനെയും പഞ്ചായത്ത് അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.