ആലപ്പുഴ: ബയോപ്സി പരിശോധനയ്ക്കിടെ ആശാ പ്രവർത്തകയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. ലക്ഷ്മിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
ആസിഡ് ഉപയോഗത്തെ തുടർന്നാണ് ആശാപ്രവർത്തകയ്ക്ക് പൊള്ളലേറ്റത്. പത്തോളജി ലാബിലെ അസറ്റിക് ആസിഡ് സാമ്പിളുകൾ പരിശോധനയ്ക്കായി മാറ്റി. സർക്കാരിന്‍റെ സൗജന്യ ക്യാൻസർ നിർണയ പരിശോധനയിൽ പങ്കെടുക്കുന്നതിനിടയിലാണ് ആശാ പ്രവർത്തക അനിഷമ്മയ്ക്ക് പൊള്ളലേറ്റത്.
സംഭവത്തിൽ ഡോ. ലക്ഷ്മിക്കെതിരെ ഐപിസി 337 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി മെഡിക്കൽ വിദഗ്ദ സംഘത്തിന്‍റെ റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്.
അതേസമയം ഡോ. ലക്ഷ്മി നിർബന്ധിത അവധിയിലാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ ഡോ. അനു വർഗീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ DMO വിശദീകരണം തേടിയതിനു പിന്നാലെയാണ് ഡോ. ലക്ഷ്മി അവധിയിൽ പോയത്. ഒരു മാസത്തേക്കാണ് അവധി.
ബയോപ്സി പരിശോധനയ്ക്കിടെ ആശാപ്രവർത്തകയ്ക്ക് പൊള്ളലേറ്റത് അസറ്റിക് അസിഡിൽ നിന്നെന്ന് ഡെപ്യൂട്ടി DMO വ്യക്തമാക്കി. ആസിഡ് സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു. വിഷയത്തിൽ രണ്ട് മണിക്ക് എക്സ്പർട്ട് കമ്മറ്റി യോഗം ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.