കൊല്ലം: പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കുട്ടിയെ ലൈംഗികമായി അതിക്രമിക്കുകയും ജനനേന്ദ്രിയത്തിൽ കത്തിവയ്ക്കുകയും ചെയ്തതായാണ് പരാതി.
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന 14കാരന് നേരെ അഞ്ചംഗ സംഘം ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.കുട്ടിയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ അഴിച്ചു മാറ്റി ജനനേന്ദ്രിയത്തിൽ കത്തി വെച്ച് മുറിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.കുട്ടിയുടെ പിതാവാണ് പത്തനാപുരം പൊലീസിൽ പരാതി നൽകിയത്. സംഭവമായി ബന്ധപ്പെട്ട് മാങ്കോട് ബാബു വിലാസത്തിൽ അജിത്ത് (30 )അനീഷ് ഭവനിൽ അനീഷ് (26)മംഗലത്ത് വീട്ടിൽ രാജേഷ് (31) കാഞ്ഞിരത്തും വിളയിൽ അജിത്ത് (26) അഖിൽ ഭവനിൽ അഖിൽ (26) എന്നിവരെ പോസ്കോ നിയമപ്രകാരമാണ് കേസെടുത്തത്.
മാങ്കോട് ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും പോലീസ് പറയുന്നു. ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ്ഐ ശരലാൽ, എസ് ഐ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്, അനൂപ്, മഹേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.