തൃശ്ശൂർ : വിവേകാദോയം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സ്കൂളിൽ തോക്കുമായെത്തി മൂന്ന് റൌണ്ട് വെടിയുതിർത്തു.
സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ഇവിടെ വച്ച് തോക്കെടുത്തെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. രണ്ട് വർഷം മുമ്പ് ഈ സ്കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയാണ് തോക്കുമായെത്തിയതെന്ന് സ്കൂൾ അധികൃതർ വെളിപ്പെടുത്തി. ഇയാൾ പ്രായപൂർത്തിയായ ആളാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. എയർഗണ്ണുമായി സ്കൂളിലെത്തിയ പ്രതി ഓഫീസ് മുറിയിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രതി തൃശ്ശൂർ ഈസ്റ്റ് പൊലിസിന്റെ കസ്റ്റഡിയിലാണുള്ളത്. ജഗൻ ലഹരിക്ക് അടിമയാണെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലിസ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.