ഹൈദരാബാദ്: ഹൈദരാബാദിലെ നമ്പള്ളിയില്‍ നാലുനില കെട്ടിടത്തിന് തീപ്പിടിച്ച് ഒന്പതുപേര് മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ ജനലിലൂടെയാണ് രക്ഷപ്പെടുത്തിയത്. നിലവില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പത്തുപേര്‍ അബോധാവസ്ഥയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് ബസാര്ഘട്ടിലുള്ള നാലുനില കെട്ടിടത്തിന് തീപ്പിടിച്ചത്. ഒന്നാംനിലയില്‍ കാര്‍ റിപ്പയറിങ് ചെയ്യുന്നതിനിടെ ഉണ്ടായ തീപ്പൊരി ഇതിനടുത്ത് ഡ്രമുകളില് സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിലേക്ക് പടരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ കെട്ടിടത്തിന്റെ മറ്റു നിലകളിലേക്കും തീപടര്‍ന്നു.
തീപ്പിടിത്തമുണ്ടാകാനുള്ള കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വ്യക്തമല്ല. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. രക്ഷാപ്രവര്‍ത്തനവും തീപൂര്‍ണമായും അണയ്ക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.