ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയാണ് പാര്‍വ്വതി ജയറാം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാള്‍.
90കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന പ്രഗല്ഭരായ സംവിധായകര്‍ക്കൊപ്പമെല്ലാം പാര്‍വ്വതി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം ഹിറ്റ് നായകന്മാരുടെയെല്ലാം നായികയുമായി. അതിനിടെ നടൻ ജയറാമുമായി പ്രണയത്തിലായ പാര്‍വ്വതി, നടനെ വിവാഹം കഴിച്ചതോടെ സിനിമ വിടുകയായിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ചെങ്കോല്‍ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.
പാര്‍വ്വതിക്ക് ഒപ്പമുണ്ടായിരുന്നവരും ശേഷം വന്നവരുമായ പലരും ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ പാര്‍വ്വതി ഇതുവരെ ഒരു തിരിച്ചുവരവിന് തയ്യാറായിട്ടില്ല.
അതേസമയം പാര്‍വ്വതിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ജയറാം, മകന് കാളിദാസ് എന്നിവര്‍ക്ക് മുന്നിലും പാര്‍വ്വതിയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ എത്താറുണ്ട്.
ഇപ്പോഴിതാ പാര്‍വ്വതി സിനിമയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യം ഒരിക്കല്‍ കൂടി മകൻ കാളിദാസ് ജയറാമിന് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ ചിത്രമായ രജനിയുടെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് താരപുത്രനോട് ഈ ചോദ്യം ആവര്‍ത്തിച്ചത്.
അമ്മയോട് അഭിനയിക്കണമെന്ന് പറയാറുണ്ടെന്നും നല്ലൊരു സിനിമ വന്നാല്‍ അമ്മ ചെയ്യുമെന്നും അമ്മയുടെ കൂടെ സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കാളിദാസ് വ്യക്തമാക്കി.
"അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചില് ചെയ്യുക അതൊക്കെയാണ്.
ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയില്‍ തിരിച്ചു വരുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എപ്പോഴെങ്കിലും നടക്കും." എന്നായിരുന്നു കാളിദാസിന്റെ വാക്കുകള്‍.
അതേസമയം, കാളിദാസിന്റെ സഹോദരി മാളവികയുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളും കഴിഞ്ഞ കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുന്ന ഒന്നാണ്.
അടുത്തിടെ നല്കിയ മറ്റൊരു അഭിമുഖത്തില്‍ സഹോദരി സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിനും കാളിദാസ് മറുപടി നല്‍കിയിരുന്നു. ആ വാക്കുകളും വൈറലാവുകയുണ്ടായി.
ചക്കി സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ ഒന്നും ആര്‍ക്കും സിനിമയിലേക്ക് വരാൻ കഴിയില്ലല്ലോ. ഒരു ആര്‍ട്ടിസ്റ്റ് ആവണമെങ്കില്‍ അതിന്റെതായ എഫോര്‍ട്ട് ഇടണം. വെറുതെ കളിയല്ല സിനിമ. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.
അതിനോടുള്ള ഒരു ഡെഡിക്കേഷനും പാഷനുമൊക്കെ ഉണ്ടെങ്കില്‍ ചക്കിയും തീര്‍ച്ചയായും വരും എന്നാണ് കാളിദാസ് പറഞ്ഞത്. അച്ഛനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കാളിദാസ് ജയറാം പറഞ്ഞിരുന്നു.
അതിനിടെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് കാളിദാസ് ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. കാമുകി തരുണിയെ ആണ് നടൻ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്.
കുറച്ചു നാളുകള്‍ക്ക് മുൻപ് താരപുത്രൻ തന്റെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അടുത്ത വര്‍ഷമായിരിക്കും വിവാഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.