തൃശൂർ;ഓണാഘോഷത്തിനിടെ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജിൽ വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യം കണക്കിലെടുത്ത് 2015 ഒക്ടോബർ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതാണ് കുസാറ്റിലെ ദുരന്തത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി ഗോപാലകൃഷ്‌ണൻ.
2015 ലെ ഹൈക്കോടതി ഉത്തരവിൽ കോളേജ് കാമ്പസിൽ പുറമെ നിന്നുള്ള സംഘങ്ങളുടെ മൂസിക്കും DJ പാർട്ടിയും ഒഴിവാക്കണമെന്നും രാത്രി ഒരു കാരണവശാലും മതിയായ സെക്യൂരിറ്റി ഇല്ലാതെ ആഘോഷം നടത്തരുതെന്നും പറഞ്ഞിട്ടുണ്ട്. കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് കുസാറ്റിൽ നടന്നതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.തീപിടുത്തം അടക്കം അടക്കമുള്ള പ്രശ്നങ്ങൾ മുന്നിൽ കണ്ട് സെക്യൂരിറ്റി ഒരുക്കണമെന്നും ഒരു കാരണവശാലും ആളുകൾ കൂട്ടം കൂടാൻ അനുവദിക്കരുതെന്നും കാമ്പസ് വിദ്യാർത്ഥിക ളല്ലാതെ പുറമെ നിന്ന് ആരേയും പ്രവേശിപ്പിക്കരുതെന്നും ബഹു: ജസ്റ്റീസ് ചിദംബരേഷിന്റെ ഉത്തരവിൽ വ്യക്തമായി നിർദ്ദേശിച്ചിട്ടുളളതാണ്.
എഡിജിപി എം.ആർ അജിത് കുമാറിന്റെ ആഭിപ്രായപ്രകടനം വ്യക്തമാക്കുന്നത്.പരിചയമില്ലാത്തവർ ക്യാമ്പസിൽ വരികയും സ്റ്റേജിൽ തള്ളിക്കയറിയെന്നുമാണ്. ദുരന്തം മുന്നിൽ കണ്ട് കൂട്ടമായി ആളുകൾ കൂടുന്നത് നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നായിരുന്നു. ഒരു സംവിധാനവും ഉണ്ടാക്കിയില്ലന്ന് മാത്രമല്ല DJ പാർട്ടിയാണ് നടന്നതെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.
വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ പോലീസും കോളേജ് അധികൃതരും പരാജയപ്പെട്ടു. - പലപ്പോഴും കോളേജ് യൂണിയനും അവരെ നിയന്ത്രിക്കുന്ന സംഘടനകളും ഈതക്കം നോക്കി വേണ്ടത്ര പരിരക്ഷക്ക് പണം ചിലവിടാതെ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്ത് സമ്പാദിക്കുന്നതും ഇതിന് കാരണമാണ്.
കുസാറ്റിലെ ദുരന്തത്തിലെ ഒന്നാമത്തെ പ്രതികൾ പോലീസും കോളേജ് യൂണിയനുമാണ്.
വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നൊ എന്ന് അന്വേഷണം നടത്തി സംഘാടകർക്കെതിരെ ബഹു കോടതി ഉത്തരവ് ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതിന് ക്രിമിനൽ കേസ്സ് എടുക്കണമെന്നും, നാളെ ഇതു പോലുള്ള ദുരന്തം ആവർത്തിക്കാതിരിക്കാൻ കരുതൽ ഉണ്ടാകാൻ നിയമനടപടി അനിവാര്യമാണെന്നും അഡ്വ.ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.