കോഴിക്കോട് ;ചാലിയാർ പുഴയിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു. കണ്ണാഞ്ചിരി സ്വദേശി ജൗഹർ (39), ഇയാളുടെ ജേഷ്ഠന്റെ മകൻ മുഹമ്മദ് നബ്ഹാൻ(15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഫറോക്ക് കാരാട് പൊന്നേപാടം കടവിൽ ഇന്ന് വൈകിട്ട് 6.45-ഓടെയാണ് സംഭവം.
പുഴയിൽ എരുന്ത് എടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ആഴമുള്ള സ്ഥലമായതിനാൽ മുങ്ങി താഴുകയായിരുന്നു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.മീഞ്ചന്തയിൽ നിന്നുള്ള പോലീസും ഫയർഫോഴ്‌സും നാട്ടുകാരും മത്സ്യത്തൊഴിലാളികളുമെല്ലാം രണ്ടുപേരെയും കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിലിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.