കോട്ടയത്ത് അച്ഛനും മകനും മരിക്കാനിടയായ സംഭവം വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യപ്പെടുത്തിയതു മൂലമെന്ന് ആത്‍മഹത്യ കുറിപ്പിൽ

കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിനുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് നിരന്തര ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ ബിനു പറയുന്നു.

കഴി‍ഞ്ഞ ദിവസമാണ് പുതുവയൽ സ്വദേശി വട്ടുകളം വീട്ടില്‍ ബിനു (49) മകൻ ശ്രീഹരി (9) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നു പൊലീസ് അറിയിച്ചു. 

രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !