'നിങ്ങളുടെ കാല്‍ ചേറില്‍ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത്'; മമ്മൂട്ടിയുടെ വാക്കുകളുമായി മനോജ് കുമാര്‍,

കുട്ടനാട്ടിലെ കര്‍ഷകൻ പ്രസാദിന്റെ ആത്മഹത്യ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് പ്രസാദ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്.

ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടൻ മനോജ് കുമാറിന്റെ പോസ്റ്റ് ആണ്. മമ്മൂട്ടിയുടെ വാക്കുകള്‍ക്കൊപ്പമായിരുന്നു മനോജിന്റെ പോസ്റ്റ്.

"നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ് .... ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത് " ഇത് ഞാൻ പറഞ്ഞതല്ല . മലയാളത്തിന്റെ മഹാനടനായ മമ്മൂക്ക ഒരിക്കല്‍ പറഞ്ഞത്മ.. മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കര്‍ഷകര്‍ക്കൊപ്പവും എന്റെ മനസ്സിന്റെ പ്രാര്‍ത്ഥനയുണ്ട് ..."ജയ് ജവാൻ .... ജയ് കിസാൻ" സ്കൂള്‍തലം മുതല്‍ പഠിച്ചതാ .. മറക്കില്ല മരണം വരെ- എന്നാണ് മനോജ് കുറിച്ചത്.

കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ആണ് കഴിഞ്ഞദിവസം മരിച്ചത്. പ്രസാദിന്റെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. 

കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !