19 -കാരനായ പിതാവ് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. വിര്‍ജീനിയയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സംഭവ സ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത് നിലത്ത് അനക്കമില്ലാതെ കിടക്കുന്ന ഒരു പിഞ്ചു കുഞ്ഞിനെയാണ്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നുവെന്ന് സ്റ്റാഫോര്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് പുറത്ത് വിട്ട പ്രസ്ഥാവനയില്‍ പറയുന്നു.
വൈദ്യ പരിശോധനയില്‍ കുഞ്ഞ് ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മെഡിക്കല്‍ എക്സാമിനര്‍ കണ്ടെത്തി. മരണത്തിന് കാരണക്കാരൻ കുട്ടിയുടെ അച്ഛൻ തന്നെ ആണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഒടുവില്‍ കണ്ടെത്തി. തുടര്‍ന്ന് ഒക്ടോബര്‍ 28 -ന് കുട്ടിയുടെ അച്ഛനായ ഡാളസ് ബൗളിംഗ് എന്ന 19 -കാരനെ ഡിക്റ്റടിവുകള് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.